തൃണമൂല്‍ കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: April 17, 2016 1:45 pm | Last updated: April 18, 2016 at 9:28 pm
SHARE

TRINAMOOLകൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംസ്ഥാന അധ്യക്ഷന്‍ മനോജ് ശങ്കരനെല്ലൂര്‍ പ്രഖ്യാപിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമത ബാനര്‍ജി കേരളത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കക്കോടി, ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍, ഐ എന്‍ ടി ടി യു സി സംസ്ഥാന പ്രസിഡന്റ് സുഭാഷ് കുണ്ടന്നൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കളമശ്ശേരി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ എ എം സെയ്ദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here