വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മൂന്ന് ദിവസം കൂടി

Posted on: April 17, 2016 12:08 pm | Last updated: April 17, 2016 at 12:50 pm
SHARE

VOTERS LISTതിരുവനന്തപുരം: ഈ മാസം 19 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കൂ. നിയമപ്രകാരം 29 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെങ്കിലും ഏഴ് ദിവസത്തെ നോട്ടിസ് കാലാവധി ഉണ്ട്. പട്ടിക അച്ചടിക്കാന്‍ ഒരു ദിവസം എടുക്കും. ഈ സാഹചര്യത്തില്‍ 19 വരെ ലഭിക്കുന്ന അപേക്ഷകളേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. തുടര്‍ന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തടസ്സമില്ലെങ്കിലും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലും വോട്ട് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. കാര്‍ഡ് ഉള്ളവര്‍ മൊബൈലില്‍ നിന്ന് ‘
ഇഎല്‍ ഇ <സ്‌പേസ്> തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍’ ടൈപ്പ് ചെയ്ത് 54242 എന്ന നമ്പറിലേക്ക് അയച്ചാല്‍ നിങ്ങളുടെ വോട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും എസ് എം എസ് ആയി ലഭിക്കും.
ഐഡി കാര്‍ഡ് ഉണ്ടായിട്ടും പട്ടികയില്‍ പേരില്ലെങ്കില്‍ പേര് ചേര്‍ക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഈ മാസം 19ന് മുമ്പായി അപേക്ഷിക്കണം. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് 25 രൂപ നല്‍കി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here