Connect with us

International

മദീനാ മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് അയ്യൂബ് അന്തരിച്ചു

Published

|

Last Updated

മദീന: സഊദിയിലെ പ്രമുഖ പണ്ഡിതനും മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമുമാരിലൊരാളുമായ ശൈഖ് മുഹമ്മദ് അയ്യൂബ് (65 ) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്ന് സഊദി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹി. 1372ല്‍ മക്കയില്‍ ജനിച്ച ശൈഖ് മുഹമ്മദ് അയ്യൂബ് 12ാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ലോകത്ത് തന്നെ അറിയപ്പെട്ട ഖുര്‍ആന്‍ പാരായണ വിദഗ്ധരിലൊരാളാണ് അദ്ദേഹം. സഊദിയുള്‍പ്പെടെ വിവിധ അറബ് രാജ്യങ്ങളിലെ റേഡിയോ നിലയങ്ങളും ടെലിവിഷന്‍ ചാനലുകളും ശൈഖ് മുഹമ്മദ് അയ്യൂബിന്റെ ഖുര്‍ആന്‍ പാരായണം സംപ്രേഷണം ചെയ്യാറുണ്ട്.
നീണ്ട വര്‍ഷങ്ങളായി മദീനാ പള്ളിയില്‍ സാധാരണ നിസ്‌കാരങ്ങള്‍ക്കു പുറമെ ജുമുഅക്കും റമസാനിലെ തറാവീഹ് നിസ്‌കാരങ്ങള്‍ക്കും ശൈഖ് മുഹമ്മദ് നേതൃത്വം നല്‍കാറുണ്ടായിരുന്നു. ശൈഖ് മുഹമ്മദിന്റെ മരണവാര്‍ത്തയറിഞ്ഞ് ആയിരങ്ങളാണ് ഇന്നലെ മദീനയിലെത്തിയത്. ഇന്നലെ ളുഹ്ര്‍ നിസ്‌കാര ശേഷം മദീനയിലെ പുരാതന മഖ്ബറയായ ജന്നത്തുല്‍ ബഖീഇല്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

Latest