വെടിക്കെട്ട് ദുരന്തം: പ്രധാനമന്ത്രി അന്ന് സന്ദര്‍ശിച്ചത് തെറ്റെന്ന് യെച്ചൂരി

Posted on: April 16, 2016 8:53 pm | Last updated: April 17, 2016 at 10:45 am
SHARE

sitharam yechuriകൊല്‍ക്കത്ത: പരവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന ദിവസം സംഭവസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ദുരന്ത ദിവസം അവിടം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലീസിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായവര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെല്ലാം പ്രയാസം സൃഷ്ടിച്ചു. ഇത്തരമൊരു സ്ഥിതി കണക്കിലെടുത്താണ് സംഭവദിവസം അവിടം സന്ദര്‍ശിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതെന്നും യെച്ചൂരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here