കടല്‍പ്പാലം വന്നാല്‍ ഈജിപ്തിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ ഒഴുക്ക് അഞ്ചിരട്ടിയാകും

Posted on: April 16, 2016 3:02 pm | Last updated: April 16, 2016 at 3:02 pm
SHARE

ജിദ്ദ: നിര്‍ദ്ദിഷ്ട്ട സൗദി ഈജിപ്റ്റ് കടല്‍പ്പാലം വരുന്നതോടുകൂടി സൌദിയില്‍ നിന്നുള്ള നിലവിലെ സന്ദര്‍ശക പ്രവാഹം അഞ്ചിരട്ടിയോളമായി ഉയരുമെന്ന് സൗദിയിലെ ഈജിപ്ത്യന്‍ ടൂറിസ്റ്റ് കണ്‍സള്‍ടന്റ് അഹ്മദ് ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു. 2015 ല്‍ 4,33,000 സൗദികളാണു ഈജിപ്റ്റ് സന്ദര്‍ശിച്ചത്. ഇത് 2014 ന്റെ 14 ശതമാനം അധികമാണ്. ‘കിംഗ് സല്‍മാന്‍ കോസ് വേ’ വരുന്നതോടുകൂടി, അവധി ദിനങ്ങളിലും സമ്മര്‍ വെക്കേഷനിലും പുരാതന നഗരമായ കൈറോയിലേക്കും, അലക്‌സാണ്ട്രിയ തുടങ്ങിയ ചരിത്ര പ്രധാന നഗരങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകളുടെയും , ചരിത്ര കുതുകികളുടേയും ഒഴുക്ക് വര്‍ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലേയും പൌരന്മാര്‍ പുതിയ പദ്ധതി ഏറെ ആകാംക്ഷയോടെയാണു നോക്കിക്കാണുന്നതെന്നും, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ്ഞു.