Connect with us

Ongoing News

അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ധോനി ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഉപേക്ഷിച്ചു. നോയിഡയില്‍ അമ്രപാലിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയിട്ടുള്ള ഒരു സംഘം ആളുകളാണ് ധോണിയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ശക്തമായതോടെ അംബാസഡര്‍ സ്ഥാനം ഒഴിയാന്‍ ധോണി തീരുമാനിക്കുകയായിരുന്നു.

പ്രൊജക്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ധോണി കമ്പനിയില്‍ സര്‍മ്മദ്ദം ചെലുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം കമ്പനിയെ ബോധ്യപ്പെടുത്തുമെന്ന് ധോണി മറുപടിയും നല്‍കിയിരുന്നു. ഇതിനിടെയാണ് അംബാസഡര്‍ സ്ഥാനം ധോണി ഉപേക്ഷിച്ചത്.