വിരലടയാളം നല്‍കേണ്ട അവസാന ദിവസം ഞായറാഴ്ച ; കൊടുക്കാത്തവരുടെ സിം കട്ടാകും

Posted on: April 15, 2016 11:03 pm | Last updated: April 15, 2016 at 11:03 pm
SHARE

റിയാദ്: സൗദിയിലെ മുഴുവന്‍ മൊബൈല്‍ കമ്പനികളിലെ വരിക്കാരും അതതു കമ്പനി നിശ്ചയിച്ചയിടങ്ങളില്‍ വിരലടയാളം നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏപ്രില്‍ 17 ആണു അവസാന തിയ്യതി. അതിനു മുന്പ് വിരലടയാളം നല്‍കാത്തവരുടെ സിം കാര്‍ഡ് തല്‍ക്കാലത്തേക്ക് റദ്ദാക്കപ്പെടുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. 15 ദിവസമാണ് അധിക സമയം അനുവദിക്കുക. അതിനുള്ളിലും ഫിംഗര്‍ പ്രിന്റ് നല്‍കാത്തവരുടെ സിം എന്നെന്നേക്കുമായി നഷ്ട്ടമാകും. അവര്‍ക്ക് എല്ലാ വിധ മൊബൈല്‍ സേവനങ്ങളും തടയപ്പെടും, ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here