ഷിംലയെ ശ്യാംലയാക്കണമെന്ന് വിഎച്ച്പി

Posted on: April 15, 2016 9:01 pm | Last updated: April 15, 2016 at 9:01 pm
SHARE

Shimla, India

ന്യൂഡല്‍ഹി: ഗുഡ്ഗാവിന്റെ പേര് ഇതിഹാസ ബന്ധം ചൂണ്ടിക്കാട്ടി ഗുരുഗ്രാമം ആക്കിയതിനു പിന്നാലെ ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രം ഷിംലയുടെ പേരും മാറ്റണമെന്നാവശ്യപ്പെട്ടു വിഎച്ച്പി രംഗത്ത്. ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംലയുടെ പേര് ശ്യാംല എന്നാക്കണമെന്നാണ് ആവശ്യം. ചരിത്ര ബന്ധമുള്ള സ്ഥലമായതുകൊണ്ട്് പേരു മാറ്റാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് കുമാര്‍ ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവവൃതയോട് ആവശ്യപ്പെട്ടു.

ശ്യാംല എന്ന പേരില്‍നിന്നാണു ഷിംല എന്ന പേരുണ്ടായതെന്നാണ് വിഎച്ച്പി പറയുന്നത്. ഇതിനു തെളിവായി ഷിംല നഗരത്തില്‍ ഒരു കാളിക്ഷേത്രം ഉണ്ടായിരുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വിഎച്ച്പിയുടെ നീക്കത്തിനെതിരേ ഹിമാചലിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here