പെട്രോളിനും ഡീസലിനും വില കുറച്ചു

Posted on: April 15, 2016 7:18 pm | Last updated: April 16, 2016 at 9:00 am
SHARE

petrolന്യൂഡല്‍ഹി: ഇന്ധനവില കുറച്ചു. പെട്രോള്‍ ലീറ്ററിന് 74 പൈസയും ഡീസല്‍ ലീറ്ററിന് 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. കഴിഞ്ഞമാസം വില പുനഃര്‍നിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ ലീറ്ററിനു 3.07 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വ്യതിയാനമാണ് എണ്ണക്കമ്പനികളെ ഇന്ധനവില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്.