Connect with us

First Gear

ബലേനോയുടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മാരുതി സുസുക്കി ബലേനോയുടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്തി. ഇതുവരെ ഡെല്‍റ്റ വകഭേദത്തില്‍ മാത്രം ലഭ്യമായിരുന്ന ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇനി മുതല്‍ സീറ്റ വകഭേദത്തിലും ലഭിക്കും. ഇതിന് 7.47 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.2 ലീറ്റര്‍ പെട്രോള്‍ ബലേനോയില്‍ മാത്രമാണ് ഓട്ടോമാറ്റിക് ( സിവിടി) ഗീയര്‍ബോക്‌സുള്ളത്.

ബലേനോ സീറ്റ വിഭാഗത്തിലാണ് ഒട്ടോമാറ്റിക് മോഡല്‍ എത്തിയിരിക്കുന്നത്. 7.47 ലക്ഷം രൂപയാണ് (എക്‌സ് ഷോറും ഡല്‍ഹി) വില.

അലോയ് വീലുകള്‍ , ഫോഗ് ലാംപുകള്‍ , ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍ , ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍ , ഡേ നൈറ്റ് റിയര്‍ വ്യൂ മിറര്‍ , ഉയരം ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ് , പുഷ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടന്‍ , മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്പീഡോമീറ്റര്‍ ഡിസ്‌പ്ലേ , ക്രോം ഡോര്‍ ഹാന്‍ഡില്‍ എന്നീ ഫീച്ചറുകള്‍ ഈ വേരിയന്റിന് അധികമായുണ്ട്.
ബലേനോ ഡിസൈനിലും, ടെക്‌നോളജിയിലും, പെര്‍ഫോമന്‍സിലും മികച്ചതായതിനാലാണ് വിജയിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് ഡയറക്ടര്‍ പറയുന്നു.

1.2 ലിറ്റര്‍ കെ.സീരിയസ് എന്‍ജിന്‍ തന്നെയാണ് ബലേനോ സീറ്റയ്ക്കും കരുത്ത് പകരുന്നത്. പ്രീമിയം ഹാച്ച്ബാക്കായ ബലേനോ 2016 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. ഇതിനോടകം ഒരു ലക്ഷം ബുക്കിങ് ബലേനോയ്ക്ക് ലഭിച്ചു. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ മാത്രം ലഭ്യമായ ബലേനോ 40,000 എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest