ജപ്പാനില്‍ ഭൂചലനത്തില്‍ ഒമ്പത് മരണം

Posted on: April 15, 2016 9:05 am | Last updated: April 15, 2016 at 2:50 pm
SHARE

japan 2ടോക്യോ: ജപ്പാനിലെ ക്യുഷു ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം രാത്രി 9.30 ഓടെയാണ് ഭൂചലനം ഉണ്ടായത്. ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ ചലനങ്ങളും ഉണ്ടായി.

japanഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ തുറസായ സ്ഥലങ്ങളിലാണ് കഴിയുന്നത്. ക്യുഷു ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള ആണവ നിലയത്തിന് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ജപ്പാനിലെ തെക്ക് പടിഞ്ഞാറേ ദ്വീപായ ക്യുഷുവിലെ കുമമാറ്റോ നഗരമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതും ഇവിടെയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ പ്രകമ്പനത്തോടുകൂടി കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here