പരവൂര്‍ ദുരന്തം: മരണം 114 ആയി

Posted on: April 14, 2016 12:45 pm | Last updated: April 15, 2016 at 9:07 am
SHARE

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പരവൂര്‍ പൂതക്കുളം സ്വദേശി സത്യന്‍(40) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സത്യന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ദുരന്തത്തില്‍ 114 പേര്‍ മരിച്ചുവെന്നാണ് രാവിലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ ചില പേരുകള്‍ ആവര്‍ത്തിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.