സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

Posted on: April 13, 2016 7:03 pm | Last updated: April 13, 2016 at 8:04 pm
SHARE

ദോഹ: വക്‌റ അല്‍ ഇസ്‌ലാമിയ മദ്‌റസ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചന സമിതിയംഗം കെ കെ മമ്മുണ്ണി മൗലവി മുഖ്യാതിഥിയായി. അദ്ദേഹവും വി ടി ഫൈസലും ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍, ടി കെ മുഹമ്മദ് യാസിര്‍, മൂസക്കുട്ടി ഒളകര, അസ്ഹര്‍ അലി, മുഹമ്മദ് സലിം, സി കെ ശൗക്കത്തലി, എം ടി ആദം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റഈസ് വട്ടോളി, നബീല്‍ പുത്തൂര്‍, സല്‍മാന്‍ കടന്നമണ്ണ, ഫഹീമ ടീച്ചര്‍ നേതൃത്വം നല്‍കി.