Connect with us

Gulf

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണം, മയക്കുമരുന്ന് വേട്ട

Published

|

Last Updated

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ, മയക്കുമരുന്ന് വേട്ട. ആഫ്രിക്കയില്‍ നിന്ന് വന്ന സ്വകാര്യ കാര്‍ഗോയില്‍ നിന്ന് 17.8 കിലോ കഞ്ചാവും ഏഷ്യന്‍ യാത്രക്കാരനില്‍ നിന്ന് 6.5 കിലോ സ്വര്‍ണക്കട്ടികളുമാണ് പിടിച്ചെടുത്തത്. വസ്ത്രത്തിനുള്ളില്‍ വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
അസാധാരണ രീതിയില്‍ പാക്ക് ചെയ്ത ആഫ്രിക്കന്‍ കാര്‍ഗോ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഫുഡ് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ വലിയതോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഉണങ്ങിയ കഞ്ചാവ് ഇലകള്‍ ഭക്ഷണ സാധനങ്ങളില്‍ കലര്‍ത്തിയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്.
മറ്റൊരു ഗള്‍ഫ് രാഷ്ട്രത്ത് നിന്ന് വന്ന ട്രാന്‍സിറ്റ് യാത്രക്കാരന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ചെറിയ തോതില്‍ സ്വര്‍ണം ഉണ്ടെന്ന് ഇയാള്‍ ഡിക്ലെയര്‍ ചെയ്തതുപ്രകാരം സാധാരണ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തു. പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിക്കെ സംശയം തോന്നിയ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ലഗേജിന്റെ അടിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം അടങ്ങിയ ചെറിയ പൊതികള്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ വസ്ത്രങ്ങള്‍ക്കുള്ളില്‍ കെട്ടിവെച്ച അത്തരം പൊതികളും കണ്ടെത്തി. ആറര കിലോ വരുന്ന 84 സ്വര്‍ണക്കട്ടികള്‍ക്ക് ആറ് ലക്ഷം ഖത്വര്‍ റിയാല്‍ ആണ് വിപണി വില. ഇന്‍സ്‌പെക്ടര്‍മാരെ കസ്റ്റംസ് അധികൃതര്‍ ആദരിച്ചു.

Latest