Connect with us

Kerala

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ ദേവസ്വം യോഗത്തില്‍ തീരുമാനം. തിരുവമ്പാടി-പാറമേക്കാവ് അടിയന്തര സംയുക്ത യോഗത്തിലാണ് തീരുമാനം. കുടമാറ്റവും വെടിക്കെട്ടും ഇത്തവണ ഉണ്ടാകില്ല. പൂരം നടത്താന്‍ സര്‍ക്കാരിനേയോ രാഷ്ട്രീയക്കാരേയോ സമീപിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.. തിരുവമ്പാടി, പാറമേക്കാവ് തീരുമാനത്തിന് എട്ട് ഘടകക്ഷേത്രങ്ങളുടെ പിന്തുണയുമുണ്ട്. ഒരാനയെ ഉപയോഗിച്ച് മാത്രം എഴുന്നെളളിപ്പ് മതിയെന്നും യോഗത്തില്‍ ക്ഷേത്രങ്ങളുടെ ചുമതലയുളളവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം സമ്മര്‍ദതന്ത്രത്തിനുള്ള ശ്രമമാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.