പി എം അന്ത്രു നാട്ടിലേക്ക് മടങ്ങുന്നു

Posted on: April 13, 2016 7:12 pm | Last updated: April 13, 2016 at 7:12 pm
SHARE

ദോഹ: മൂന്നര പതിറ്റാണ്ടു കാലം ഖത്വറിലെ കഹ്‌റമ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പി എം അന്ത്രു പാതിരിപ്പറ്റ, ജോലിയില്‍ നിന്നു വിരമിച്ചു നാട്ടിക്കേു മടങ്ങുന്നു. നന്മ ചിക്കോന്ന് എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകരിലൊരാളും ഉപദേശകസമിതി അംഗവുമായിരുന്നു. നാടുമായി ബന്ധപ്പെട്ട വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമായിരുന്നു. കെ എം സി സി, ഇതര മത, സാംസ്‌കാരിക രംഗങ്ങളിളും പ്രവര്‍ത്തിച്ചു. കഹ്‌റമ എമര്‍ജന്‍സി വിഭാഗവും എന്‍ജീയര്‍മാരും നന്മ ചിക്കോന്ന് ഉള്‍പ്പെടെ സംഘടനകഌം അദ്ദേത്തിന് യാത്രയയപ്പു നല്‍കി.