ഒടുവില്‍ ദീദിയും ‘ലൈവാ’കുന്നു

Posted on: April 13, 2016 1:11 pm | Last updated: April 13, 2016 at 1:11 pm
SHARE

mamatha banerjeeകൊല്‍ക്കത്ത: ഒടുവില്‍ ദീദിയും ഓണ്‍ലൈനിലെത്തി. ജനങ്ങളോട് ഫേസ്ബുക്കിലൂടെ സംവദിക്കുന്ന പുതിയ പ്രചാരണ ശൈലി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനാര്‍ജിയും സ്വീകരിച്ചു. ബുധനാഴ്ച 8.30 മുതലാണ് ഫേസ്ബുക്കിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ മമത തീരുമാനിച്ചത്. ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി മമത ജനങ്ങളുമായി സംവദിക്കുന്നത്. ദീദി ഓണ്‍ലൈനില്‍ വരുന്നുവെന്ന പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നൂതന മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് മമതയും ഫേസ്ബുക്ക് ചാറ്റിംഗിലേക്ക് വരുന്നത്. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ഓണ്‍ലൈന്‍ ചാറ്റിംഗിനായി സമയം കണ്ടത്തിയതെന്ന് മമതയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാള്‍ തയ്യാറെടുക്കുന്നതിനിടെയാണ് മമതയുടെ ന്യൂജന്‍ തിരഞ്ഞെടുപ്പ് പ്രചാരണം.

LEAVE A REPLY

Please enter your comment!
Please enter your name here