വെടിക്കെട്ട് അപകടം: കൂടുതല്‍ നഷ്ടപരിഹാരത്തിന് സിവില്‍ കേസ് ഫയല്‍ ചെയ്യാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: April 13, 2016 9:40 am | Last updated: April 13, 2016 at 9:40 am
SHARE

KOLLAM TRAGEDYതിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്ററ്വര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരത്തിനായി വെടിക്കെട്ട് നടത്തിയവര്‍ക്കെതിരെ കോടതിയില്‍ സിവില്‍ കേസ് സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാറില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള സിവില്‍ ക്ലെയിമിന് തടസ്സമല്ലെന്നും ഉത്തരവില്‍ പറയുന്നു. സിവില്‍ കേസ് നല്‍കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും സൗജന്യ നിയമസഹായം തേടാം. അപകടം കാരണമുള്ള വ്യക്തിപരമായ നഷ്ടങ്ങളും മാനസിക പ്രയാസങ്ങളും സിവില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന നഷ്ടപരിഹാര അപേക്ഷയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തവര്‍ ജില്ലാ കലക്ടറെ സമീപിക്കണം. കലക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here