ജി സുധാകരന് കെട്ടിവെക്കാന്‍ പണം നല്‍കുമെന്ന് ഐ എന്‍ ടി യുസി

Posted on: April 13, 2016 9:34 am | Last updated: April 13, 2016 at 9:34 am
SHARE

g sudhakaranകണ്ണൂര്‍: യു ഡി എഫ് ക്ഷേത്ര ജീവനക്കാരെ അവഗണിച്ചെന്നും ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടി പല കാര്യങ്ങളും ചെയത മുന്‍മന്ത്രി ജി സുധാകരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കെട്ടിവെക്കാനുള്ള കാശ് നല്‍കാന്‍ ക്ഷേത്രം ജീവനക്കാര്‍ തയ്യാറാണെന്നും ഐ എന്‍ ടി യു സി യുടെ നേതൃത്വത്തിലുള്ള മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണത്തില്‍ ക്ഷേത്രജീവനക്കാരെ അവഗണിക്കുക മാത്രമല്ല ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച ശമ്പള പരിഷ്‌കരണത്തില്‍ പാസാക്കിയ ക്ഷാമബത്ത പോലും തിരിച്ച് പിടിക്കുവാന്‍ ഉത്തരവിട്ട് അര്‍ധ പട്ടിണിക്കാരായവരെ മുഴുപട്ടിണിക്കാരാക്കുവാനുള്ള ശ്രമമാണുണ്ടായതെന്നും വര്‍ക്കിംഗ് പ്രസിഡന്റ് വി വി ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കുന്ന കാലത്ത് മലബാറിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയും പല കാര്യങ്ങളും ചെയ്തു. അനുവദിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കുന്നതിന് വേണ്ടി കെട്ടിവെക്കാനുള്ള കാശ് നല്‍കാന്‍ ക്ഷേത്രം ജീവനക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പൊതു ക്ഷേത്രങ്ങള്‍ക്ക് ഒന്നായി ഒരു ഒറ്റ നിയമം വേണമെന്ന ഹൈക്കോടതി സ്വമേധയായെടുത്ത വിധി കാറ്റില്‍ പറത്തിയാണിങ്ങനെ ചെയ്യുന്നത്.
ഒന്നരക്കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ രണ്ടാമത്തെ ശമ്പള പരിഷ്‌കരണം കൂടി കൊടുക്കാന്‍ ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷം കഴിഞ്ഞും ശമ്പളവര്‍ദ്ധനവില്ലാത്ത താഴ്ന്നഗ്രേഡ് ജീവനക്കാരോട് അവഗണന മാത്രമാണ് പുലര്‍ത്തിയത്. ഇതിനെതിരെ ക്ഷേത്രങ്ങളെയും ജീവനക്കാരെയും അവഗണിച്ചതിന് തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here