വിവാഹ വീടിനെ കണ്ണീരിലാഴ്ത്തി വിദ്യാര്‍ഥികളുടെ ദാരുണ മരണം

Posted on: April 13, 2016 8:42 am | Last updated: April 13, 2016 at 8:42 am
SHARE

KASARGODബേഡകം: കല്യാണപ്പിറ്റേന്ന് വധുവിന്റെ സഹോദരനും കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന കൂട്ടുകാരനും പുഴയില്‍ മുങ്ങി മരിച്ചത് കല്യാണ വീടിനെയും കല്ലടക്കുറ്റിയേയും കണ്ണീരിലാഴ്ത്തി. കുണ്ടംകുഴിക്ക് സമീപം കല്ലടക്കറ്റി അഞ്ചാം മൈല്‍ പെരിയത്ത് പുഴയിലാണ്. ഇന്നലെ രാവിലെ 10.30 മണിയോടെ എസ് എസ് എഫ് പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്.
മലപ്പുറം വാഴയൂറിലെ സൈനുല്‍ ആബിദ് (19), കല്ലടക്കുറ്റി മടവൂര്‍ അബ്ദുല്ലയുടെ മകന്‍ ജാബിര്‍ (12) എന്നിവാണ് കുളിക്കുന്നതിനിടയില്‍ ചുഴിയില്‍ പെട്ട് ദാരുണമായി മരണപ്പെട്ടത്. ജാബിറിന്റെ സഹോദരന്‍ ചുഴിയില്‍ പെട്ടുവെങ്കിലും അഭ്ദുതകരാമായി രക്ഷപ്പെട്ടു.

മലപ്പുറത്തെ സജീവ സുന്നി പ്രവര്‍ത്തകനായ വാഴയൂരിലെ എന്‍വി അബൂബക്കറിന്റെ മകനാണ് മരണപ്പെട്ട സൈനുല്‍ ആബിദ്. നാലുവര്‍ഷമായി മടവൂര്‍ സി എം സെന്റര്‍ ദഅ്‌വ കോളജില്‍ പഠിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.കോഴിക്കോട് ഓമശ്ശേരിയില്‍ ദാറുല്‍ അര്‍ഖം ജൂനിയര്‍ ശരീഅത്ത് കോളജില്‍ ഏഴാംതരത്തില്‍ പഠിക്കുകയാണ് മരണപ്പെട്ട ജാബിര്‍. ഇരുവരും എസ് എസ് എഫിന്റെ കര്‍മസംഘം പ്രവര്‍ത്തകരാണ്. തിങ്കഴാഴ്ച ജാബിറിന്റെ സഹോദരിയുടെ കല്യാണമായിരുന്നു. കല്യാണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാബിറിന്റെ സുഹൃത്തുക്കളായ സൈനുല്‍ ആബിദ് അടക്കമുള്ള ഏഴ് വിദ്യാര്‍ഥികള്‍ കല്ലടക്കുറ്റിയില്‍ എത്തിയത്.

കല്യാണം കഴിഞ്ഞ് ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് പുഴയിലേക്ക് ചെന്നത്. ജാബിറും സഹോദരനും സൈനുല്‍ ആബിദും പുഴയില്‍ ചെളി നിറഞ്ഞ ഭാഗത്ത് ആഴമുള്ള ഭാഗത്ത് ചുഴിയില്‍ അകപ്പെട്ടത്.
കുട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാലിക് ദീനാറില്‍ കുളിപ്പിച്ച ശേഷം മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദിലും ദേളി ജാമിഅ സഅദിയ്യയിലും മയ്യത്ത് നിസ്‌കാരം നടന്നു. സഅദിയ്യയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി.  ജാബിറിന്റെ മയ്യിത്ത് കല്ലടക്കുറ്റി ജുമാ മസ്ജിദ് പരിസരത്ത് രാത്രിയോടെ കബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here