Connect with us

Kerala

ആശങ്ക പരിഹരിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങിലൊതുക്കുമെന്ന് ദേവസ്വങ്ങള്‍

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് യോഗം. ആശങ്ക മാറ്റിയിട്ടില്ലെങ്കില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്തും. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാനും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനിച്ചു.

ആശങ്കകള്‍ തീര്‍ക്കാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്ത പ്രമേയം പാസാക്കി. തൃശൂര്‍ പൂരം നടത്തിപ്പിന് സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നത്.

Latest