കൃഷിയിടത്തിലെ തീ അണക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു.

Posted on: April 12, 2016 9:55 pm | Last updated: April 12, 2016 at 9:55 pm
SHARE

kuriakkoseകോഴിക്കോട്: കോടഞ്ചേരിയില്‍ കൃഷിയിടത്തിലെ തീ അണക്കുന്നതിനിടെ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു. വേളങ്കോട് കാഞ്ഞിരാട് പുളിന്താനത്ത് കുര്യാക്കോസ്(95) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കുര്യാക്കോസിന്റെ കൃഷിയിടത്തില്‍ തീ ആളി പടര്‍ന്നത്. റബര്‍ വെട്ടി ഒഴിഞ്ഞ തോട്ടത്തിലെ ചപ്പുചവറുകള്‍ കത്തിക്കുമ്പോഴാണ് തീ പടര്‍ന്നതെന്നാണ് സംശയം. തീ അണക്കാനുള്ള ശ്രമത്തിനിടെ കുര്യാക്കോസിന് പൊള്ളലേല്‍ക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മരിയം. മക്കള്‍: സാറാമ്മ, അന്നമ്മ, സിസ്റ്റര്‍ മോനിക്ക, മേരി, ലീല, വത്സ, ലിസി, ലാലി, ഷേര്‍ളി, ഷിജി, അഭിലാഷ്.

Displaying tsy kodanchery fire death kuryakkos.jpg

LEAVE A REPLY

Please enter your comment!
Please enter your name here