Connect with us

Gulf

ഖത്വറില്‍ പാര്‍സല്‍ വിതരണത്തിന് ഇനി ഡ്രോണുകള്‍

Published

|

Last Updated

QUATAR DRON

ക്യു പോസ്റ്റ്, ഗതാഗത മന്ത്രാലയം അധികൃതര്‍ കരാറില്‍ ഒപ്പുവെക്കുന്നു

ദോഹ:ഖത്വറില്‍ പാര്‍സല്‍ പായ്ക്കുകളുമായി ഇനി ഡ്രോണുകള്‍ വീടുകള്‍ക്കും ഓഫീസുകള്‍ക്കും സമീപത്തെത്തും. ഗതാഗതക്കുരുക്കു കുറച്ചും അതിവേഗ ഡെലിവറി സാധ്യമാക്കിയും ഓട്ടാണമസ് ഡ്രോണുകല്‍ ഉപയോഗിച്ചുള്ള സേവനത്തിന് ക്യു പോസ്റ്റും ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രാലവും കരാറില്‍ ഒപ്പു വെച്ചു. രാജ്യത്തെ പാര്‍സല്‍ വിതരണ മേഖലയില്‍ നിര്‍ണായക മാറ്റത്തിനു സഹായിക്കുന്ന പദ്ധതിക്കാണ് കരാറിലെത്തിയതെന്ന് ക്യു എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

ഗതാഗതക്കുരുക്കു കുറക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നതാണ് ഡ്രോണുകളുടെ സേവനം. ഗതാഗത മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഇന്നവേഷന്‍ ലാബ് ആണ് ഡ്രോണുകള്‍ വികസിപ്പിക്കുക. ക്യു പോസ്റ്റിന്റെ ആശയങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍മാണം. രാജ്യത്ത് ഡിജിറ്റല്‍ ആധുനീകരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു പദ്ധതി നടപ്പിലാക്കുന്നതിന് ക്യു പോസ്റ്റുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗതാഗത മന്ത്രാലയം ഡിജിറ്റല്‍ സൊസൈറ്റി ഡവലപ്‌മെന്റ് അണ്ടര്‍ സെക്രട്ടറി റീം അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തേക്ക് ആവശ്യമായ ഒരു നൂതന സാങ്കേതിക വിദ്യ ഖത്വറില്‍ തന്നെ വികസിപ്പിക്കാന്‍ കഴിയുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നതും മാറ്റം വരുത്തുന്നതുമായിരിക്കും ഈ പദ്ധതി. ഗുണപരമായ പ്രതിഫലനങ്ങള്‍ ഇത് സൃഷ്ടിക്കും. സാങ്കേതിക ഗവേഷണ രംഗങ്ങളിലെ മാറ്റങ്ങള്‍ക്കും സാങ്കേതികവിദ്യകളെ സേവനത്തിന് ഉപയോഗിക്കുന്ന മേഖലയിലും മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്നും അവര്‍ പറഞ്ഞു. ആധുനികമായ വിവിധ സേവനങ്ങള്‍ വൈകാതെ കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ക്യു പോസ്റ്റ് മാനേജിംഗ് ഡയറക്ടറും ചെയര്‍പേഴ്‌സനുമായ ഫാലിഹ് അല്‍ നഈമി പറഞ്ഞു. നൂതനമായ സേവനങ്ങളും സൗകര്യങ്ങളുമാണ് തയാറായക്കൊണ്ടരിക്കുന്നത്. ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്നതനൊപ്പം രാജ്യത്തിന്റെ അതിവേഗമുള്ള പുരോഗതിയുടെ പാതയില്‍ വിപ്ലവമാകാനും കഴിയുന്നതാണ്.

പരിസ്ഥിതി സൗഹൃദപരവും വിശ്വസനീയവുമായ സേവനമാണ് ഡ്രോണുകളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍സല്‍ പായ്ക്കറ്റുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്ന ദൗത്യം നിര്‍വഹിക്കുന്ന ഡ്രോണുകളാണ് വികസിപ്പിക്കുക. രണ്ടു തരത്തിലുള്ള ഫലം പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യത്തേത് മൂന്നു മാസത്തിലും രണ്ടാമത്തേത് ആറുമാസത്തിലും തയാറാകും.
രാജ്യത്തെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ച് ഡിജിറ്റല്‍ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ വിഭാഗമാണ് സ്മാര്‍ട്ട് ഇന്നവേഷന്‍ ലാബ്.