Connect with us

Gulf

പ്രതീക്ഷ നല്‍കി എണ്ണ വിലയില്‍ വീണ്ടും വര്‍ധന

Published

|

Last Updated

മസ്‌കത്ത്: ആഗോള എണ്ണ വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വില വര്‍ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നു. ആറു ശതമാനം വര്‍ധനവാണ് ഉണ്ടായത്.
യു എസ് ക്രൂഡ് ശേഖരത്തില്‍ വന്ന കുറവാണ് വില വര്‍ധനവിന് ഇടയാക്കിയത്. ഈ മാസം 17ന് ദോഹയില്‍ നടക്കാനിരിക്കുന്ന എണ്ണ ഉത്്പാദന രാജ്യങ്ങളുടെ യോഗത്തില്‍ ഉല്‍പാദനത്തില്‍ കുറവു വരുത്താന്‍ തീരുമാനമെടുത്തേക്കുമെന്ന പ്രതീക്ഷയും എണ്ണ വിപണിയില്‍ ഉണര്‍വിന് കാരണമായി.
ബ്രന്റ് ക്രൂഡിന്റെ അവധി വ്യാപാരത്തില്‍ 2.45 ഡോളറിന്റെ വര്‍ധനയാനുണ്ടായത്. ഇതോടെ എണ്ണ വില ബാരലിന് 41 ഡോളറിനു മുകളിലെത്തി. യു എസ് ക്രൂഡോയിലിന് 2.53 ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയുടെ എണ്ണയുല്‍പാദനത്തില്‍ ഈ മാസം കുറവ് വന്നേക്കുമെന്നും സൂചനയുണ്ട്. ഷെയില്‍ ഉല്‍പാദനം കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

Latest