മൈസൂരില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

Posted on: April 12, 2016 5:51 pm | Last updated: April 12, 2016 at 5:51 pm
accident
ബിപിന്‍,വിജേഷ്

കാഞ്ഞങ്ങാട്: ബസ് സ്‌കൂട്ടറിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. മൈസൂര്‍ ജില്ലയില്‍ പെരിയപട്ടണം പോലീസ് പരിധിയില്‍പെട്ട കമ്പളപുരയില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
കാഞ്ഞങ്ങാട് നെല്ലിക്കാടിന് സമീപം നിട്ടടുക്കം മുത്തപ്പന്‍ തറയിലെ ഗംഗാധര നായക് ജയന്തി ദമ്പതികളുടെ മകന്‍ വിജേഷ് കുമാര്‍ (24), ഫോട്ടോ ഗ്രാഫറായ ദിനേശന്‍ ബിന്ദു ദമ്പതികളുടെ മകന്‍ ബിപിന്‍(23) എന്നിവരാണ് മരിച്ചത്. മടിക്കേരിയില്‍ നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പെരിയ പട്ടണത്തെ ഗവ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.