നേപ്പാളില്‍ റോഡപകടത്തില്‍ 12 മരണം

Posted on: April 12, 2016 1:36 pm | Last updated: April 12, 2016 at 1:36 pm
SHARE

nepal-map-12-1460443274കാഠ്മണ്ഡു: നേപ്പാളിലെ കിഴക്കന്‍ മേഖലയായ മഹാദേവസ്ഥാനില്‍ ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. കോടാംഗില്‍ നിന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

40 ഓളം പേരായിരുന്നു ബസിലുണ്ടായിരുന്നത്. 12 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസില്‍ പരിധിയില്‍ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here