പരവൂര്‍ ദുരന്തം: വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്തരമന്ത്രി

Posted on: April 12, 2016 11:45 am | Last updated: April 13, 2016 at 11:06 am
SHARE

ramesh chennithalaആലപ്പുഴ: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തായിരിക്കും യോഗം. നയപരമായ തീരുമാനങ്ങള്‍ യോഗത്തിലെടുക്കും. സമ്പൂര്‍ണ നിരോധനം പ്രായോഗികമാണോയെന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്തു പതു അഭിപ്രായം സ്വരൂപിക്കും. ആനളുടെ എഴുന്നള്ളിപ്പും ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കരിമരുന്നുപയോഗം പോലീസിനു നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഉപയോഗിക്കുന്ന വസ്തുക്കള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. ഉഗ്രസ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ വരെ ഉപയോഗിക്കപ്പെടുന്നു. ഇവയൊന്നും തിരിച്ചറിയാനോ കണെ്ടത്താനോയുള്ള സംവിധാനങ്ങളും പോലീസ് കൈവശമില്ല. വിദേശ രാഷ്ട്രങ്ങളിലെ പോലെ ശബ്ദം കുറച്ച് വര്‍ണപ്പൊലിമയുള്ള കരിമരുന്നുപയോഗ രീതി ഇവിടേയും പരിഗണിക്കാവുന്നതാണ്. വിഷുവിനോടനുബന്ധിച്ച് പടക്കക്കച്ചവടം സജീവമാകുമെന്നതിനാല്‍ അനധികൃത നിര്‍മാണ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും ശക്തമായ നടപടി സ്വീകരിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. . ക്വാറികളില്‍ കൊണ്ടുവരുന്ന വെടിമരുന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here