Connect with us

Kozhikode

സഹ്‌റതുല്‍ ഖുര്‍ആന്‍: അധ്യാപിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട്: മര്‍കസ് രൂപകല്‍പ്പന ചെയ്ത സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളിന്റെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന വിവധ സെന്ററുകളില്‍ അധ്യാപനം നടത്താന്‍ താത്പര്യമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടുവും മദ്രസാ പഠനം ഏഴാം തരവുമാണ് അടിസ്ഥാന യോഗ്യത. ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ആഴ്ചയിലൊരു ദിവസം വീതം നാല് വര്‍ഷമാണ് പരിശീലന കലാവധി. ആദ്യ വര്‍ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉന്നത ശമ്പളത്തോടെ നിയമനവും നല്‍കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കുക.
കുട്ടികളെ അവരുടെ പ്രകൃതിപരവും സാമൂഹികവും വൈജ്ഞാനികവും സംവേദനക്ഷമവുമായ ശേഷികള്‍ പരിപോശിപ്പിക്കാനുതകുന്ന ആധുനിക മനഃശാസ്ത്രത്തിന്റെ കണ്ടത്തലുകളെ അടിസ്ഥാനമാക്കിയാണ് സഹ്‌റതുല്‍ ഖുര്‍ആന്‍ കരിക്കുലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
താത്പര്യമുള്ളവര്‍ www.za hratulquran.in എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025 440 005.