Connect with us

Gulf

മാര്‍ച്ചില്‍ അനുവദിച്ചത് 1668 വാണിജ്യ രജിസ്‌ട്രേഷനുകള്‍

Published

|

Last Updated

ദോഹ: വാണിജ്യ മന്ത്രാലയം കഴിഞ്ഞ മാസം അനുവദിച്ചത് 1668 വാണിജ്യ രജിസ്‌ട്രേഷനുകള്‍. 239 വാണിജ്യ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ രജിസ്‌ട്രേഷനുകളില്‍ 1192 എണ്ണം പ്രധാന വിഭാഗത്തിലും 476 എണ്ണം ബ്രാഞ്ച് രിജ്‌സ്‌ട്രേഷനുകളുമാണ്. മൊത്തം രജിസ്‌ട്രേഷനുകളുടെ യഥാക്രമം 71, 29 ശതമാനം വീതം. രജിസ്‌ട്രേഷന്‍ ചെയ്തവയില്‍ അധികവും ലിമിറ്റഡ് ലയബിലിറ്റി കമ്പനി (എല്‍ എല്‍ സി)കളാണ്. എല്‍ എല്‍ സികളില്‍ പ്രധാന സി ആര്‍ ആയി 615ഉം ബ്രാഞ്ച് വിഭാഗത്തില്‍ 166ഉം ആണ്; മൊത്തം രജിസ്‌ട്രേഷനുകളുടെ യഥാക്രമം 51.59, 34.87 ശതമാനം വീതം. ഒറ്റയാളുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് രണ്ടാമത്. 482 പ്രധാന സി ആറുകളും 263 ബ്രാഞ്ച് രജിസ്‌ട്രേഷനുകളുമാണ് ഉള്ളത്. മൊത്തം രജിസ്‌ട്രേഷനുകളുടെ യഥാക്രമം 40.44, 55.25 ശതമാനം വീതം. എസ്റ്റാബ്ലിഷ്‌മെന്റുകളുടെ രജിസ്‌ട്രേഷന്‍ 87 എണ്ണം പ്രധാന വിഭാഗത്തിലും 46 എണ്ണം ബ്രാഞ്ചിലുമാണ്. മൊത്തം രജിസ്‌ട്രേഷനുകളുടെ യഥാക്രമം 7.3, 9.66 ശതമാനം വരുമിത്.
പ്രധാന, ബ്രാഞ്ച് വിഭാഗങ്ങളിലെല്ലാം കോണ്‍ട്രാക്ടിംഗ് കമ്പനികളാണ് പുതുതായി തുടങ്ങുന്നതില്‍ അധികവും. 18 ശതമാനം വരുമിത്. എട്ട് ശതമാനം വരുന്ന നിര്‍മാണ സാമഗ്രി വ്യാപാര കമ്പനികളാണ് രണ്ടാമത്. ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, റസ്റ്റോറന്റുകള്‍, ഗ്രോസറി എന്നിവ ഏഴ് ശതമാനം വരും. ക്ലീനിംഗ് സര്‍വീസ് കമ്പനികള്‍ അഞ്ചും വസ്ത്രം പൊതു ചരക്ക് വ്യാപാര കമ്പനികള്‍ നാലും ശതമാനം വരും. ബാക്കി 59 ശതമാനം മറ്റ് മേഖലകളിലുള്ള മുഴുവന്‍ കമ്പനികളാണ്.

Latest