മത്സര വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍എസ്എസ്

Posted on: April 11, 2016 8:14 pm | Last updated: April 12, 2016 at 10:41 am
SHARE

sukumaran nair nssചങ്ങനാശ്ശേരി: മത്സര വെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍എസ്എസ്്. നിയമങ്ങള്‍ കര്‍ശനമാക്കണം. നിയമങ്ങള്‍ അനുസരിക്കാത്തവരെ നിലയ്ക്കുനിര്‍ത്തണം. ആചാരപരമായ വെടിക്കെട്ടുകള്‍ അപകടരഹിതമാക്കണം. അനുവദമില്ലാതെ വെടിക്കെട്ട് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, ക്ഷേത്രങ്ങളില്‍ വെടിക്കെട്ടും എഴുന്നള്ളിപ്പും നടത്തുന്നതിന് പുനരാലോചന വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് നിരോധനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാഷ്ട്രീയക്കാര്‍ ഇതില്‍ ഇടപെടരുത്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ദേവസ്വം ബോര്‍ഡുകളും ആചാര്യന്മാരുമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here