Connect with us

Gulf

പ്രദര്‍ശനത്തില്‍ ആര്‍ടിഎ പങ്കെടുക്കും

Published

|

Last Updated

ദുബൈ: നിരവധി നേട്ടങ്ങള്‍ കൈവരിച്ച ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനില്‍ പങ്കെടുക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ “പ്രാദേശിക സര്‍ക്കാര്‍-ആഗോള നേട്ടങ്ങള്‍” എന്ന പ്രമേയത്തിലാണ് എക്‌സിബിഷന്‍ നടക്കുന്നത്. പരിപാടിക്ക് ഇന്ന് തുടക്കമാകും.
അന്താരാഷ്ട്ര പ്രദര്‍ശനത്തിന്റെ നാലാമത് എഡിഷനില്‍ ശക്തമായ സാന്നിധ്യമാണ് ആര്‍ ടി എ കാഴ്ചവെക്കുകയെന്നും എമിറേറ്റിന്റെ ഉന്നതമായ ഭാവിക്ക് അടിത്തറയിട്ട് ആര്‍ ടി എ കൈവരിച്ച ആഗോള നിലവാരമുള്ള നേട്ടങ്ങള്‍ പ്രദര്‍ശനത്തില്‍ എടുത്തുകാട്ടുമെന്നും ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് വിഭാഗം മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോസ അല്‍ മാരി പറഞ്ഞു.
മെട്രോ റൂട്ട് 2020 പാത, ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി, സ്മാര്‍ട് ആപുകള്‍, വായന പ്രോത്സാഹിപ്പിക്കാനായി നടത്തിയ “നോളജ് ചെയര്‍” പദ്ധതി തുടങ്ങിയവയും 10 വര്‍ഷം കൊണ്ട് ദുബൈയില്‍ ആര്‍ ടി എ കൈവരിച്ച നേട്ടങ്ങളുടെ വീഡിയോയും പ്രദര്‍ശനത്തില്‍ എടുത്തുകാട്ടും.

Latest