Connect with us

National

ഏകീകൃത മെഡി. പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീംകോടതി അനുമതി. പരീക്ഷ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവ് അസാധുവാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ വിധി. കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്. നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ വാദം കേള്‍ക്കും. കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ പരീക്ഷ നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യവ്യാപകമായി മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് 2012 നവംബറിലും ബിരുദ കോഴ്‌സുകള്‍ക്ക് 2013 മേയിലുമാണ് നീറ്റ് പരീക്ഷ നടത്തിയത്. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്ന് ചൂണ്ടിക്കാട്ടിയാണ് 2013ല്‍ സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു അംഗത്തിന്റെ വിയോജിപ്പോടെ ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു റദ്ദാക്കിയിരുന്നത്.

Latest