മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ട്രെയ്‌നുകള്‍

Posted on: April 11, 2016 12:06 pm | Last updated: April 11, 2016 at 12:06 pm

water wagonമുംബൈ: മഹാരാഷ്ട്രയില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുത്ത പ്രദേശങ്ങളിലേക്ക് വെള്ളവുമായി ട്രെയ്‌നുകള്‍ എത്തിത്തുടങ്ങി. രാജസ്ഥാനില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ലത്തൂര്‍ അടക്കമുള്ള രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് ട്രെയ്‌നുകളില്‍ വെള്ളമെത്തിക്കുന്നത്. ഓരോ വാഗണിലും 54000 ലിറ്റര്‍ വെള്ളം വഹിക്കുന്ന 50 പ്രത്യേക വാഗണുകളിലാണ് വെള്ളമെത്തിച്ചിരിക്കുന്നത്.