തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Posted on: April 11, 2016 11:16 am | Last updated: April 11, 2016 at 11:16 am
SHARE

accident-വാടാനപ്പള്ളി: ദേശീയപാത 17ല്‍ തളിക്കുളം പത്താംകല്ലില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വാടാനപ്പള്ളി ഗണേശമംഗലം ചിറയത്ത് ഡോ. ഗിരീഷിന്റെ മകള്‍ ലക്ഷ്മിപ്രിയ (11), ചിറയത്ത് ശങ്കരനാരായണന്റെ മകന്‍ കൃഷ്ണാനന്ദന്‍ (61), ചാവക്കാട് ഇരട്ടപുഴ കൂട്ടാലക്കല്‍ ഹരിദാസിന്റെ ഭാര്യ രാജി (43) എന്നിവരാണ് മരിച്ചത്. കൃഷ്ണാനന്ദന്റെ സഹോദരങ്ങളായ ഡോ. ഗിരീശന്‍ (54), പ്രദീപ് (52), ചാവക്കാട് കൂട്ടാലക്കല്‍ വേലുക്കുട്ടിയുടെ മകന്‍ ഹരിദാസ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാടാനപ്പള്ളി തൃപ്രയാര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.40നായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here