പി പി ഉസ്താദ് അനുസ്മരണം 16ന് ബൈത്തുല്‍ ഇസ്സയില്‍ തുടങ്ങും

Posted on: April 11, 2016 9:46 am | Last updated: April 11, 2016 at 9:46 am
SHARE

നരിക്കുനി: സുന്നി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ തേരാളിയും നരിക്കുനി ബൈത്തുല്‍ ഇസ്സഃ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായിരുന്ന പാറന്നൂര്‍ പി പി മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനം നരിക്കുനി ബൈത്തുല്‍ ഇസ്സയില്‍ ഈ മാസം 16ന് തുടങ്ങും. 16ന് ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്തും 17ന് ശാക്കിര്‍ ബാഖവി മമ്പാടും 18ന് സി മുഹമ്മദ് ഫൈസിയും മതപ്രഭാഷണം നടത്തും. 19ന് നടക്കുന്ന സമാപന ദിക്‌റ് ദുആ സമ്മേളനം കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. ദിക്‌റ് ദുആക്ക് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഇല്‍യാസ് തങ്ങള്‍ എരുമാട്, സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊയിലാട്ട്, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കെ പി എസ് എളേറ്റില്‍ (ചെയര്‍മാന്‍) കെ പി മുഹമ്മദ് ഹാജി, സി വി ഹുസൈന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ കുവൈത്ത്, വി സി ഇബ്‌റാഹിം സഖാഫി (വൈ. ചെയര്‍മാന്‍മാര്‍) നരിക്കുനി ഫസല്‍ സഖാഫി (കണ്‍വീനര്‍) ഉസ്മാന്‍ സഖാഫി, ശമീര്‍ സഖാഫി, പി പി ഫസലുര്‍റഹ്മാന്‍, വി നാസര്‍ (ജോ. കണ്‍വീനര്‍മാര്‍) എം അബൂബക്കര്‍ മാസ്റ്റര്‍ (ട്രഷറര്‍). വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി ഇബ്‌റാഹിം ഹാജി, എന്‍ കെ അബ്ദുല്‍ ഖാദര്‍, ടി എ മുഹമ്മദ് മാസ്റ്റര്‍, നിയാസ് മാസ്റ്റര്‍, നാസര്‍ പുന്നശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ വി പി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. കെ പി എസ് എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ടി എ മുഹമ്മദ് അഹ്‌സനി, ടി കെ അബൂബക്കര്‍ സിദ്ദീഖ്, സി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, ഫസല്‍ സഖാഫി സംസാരിച്ചു.