Connect with us

Business

ബോംബെ സെന്‍സെക്‌സ് 595 പോയിന്റും നിഫ്റ്റി 157 പോയിന്റും നഷ്ടത്തില്‍

Published

|

Last Updated

റിസര്‍വ് ബേങ്ക് പലിശ നിരക്കില്‍ വരുത്തിയ ഭേദഗതി ഓഹരി വിപണിെയ ഞെട്ടിച്ചു. ബോംബെ സെന്‍സെക്‌സ് 595 പോയിന്റും നിഫ്റ്റി 157 പോയിന്റും നഷ്ടത്തിലാണ്. ആര്‍ ബി ഐ പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറച്ചു. വിപണിയുടെ പ്രതീക്ഷകളെ മറികടന്നുള്ള പ്രഖ്യാപനമാണ് വില്‍പന സമ്മര്‍ദത്തിന് ഇടയാക്കിയത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായി കേന്ദ്ര ബേങ്ക് പലിശ കുറച്ചത്.
വിദേശ ഫണ്ടുകള്‍ പോയവാരം 857 കോടി രൂപയുടെ വില്‍പ്പന നടത്തി. ഈ വര്‍ഷത്തെ മൊത്തം വിദേശ നിക്ഷേപം 7964 കോടി രൂപയാണ്. നവംബര്‍-ഫെബ്രുവരി കാലയളവില്‍ അവര്‍ 41,661 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു.
നിഫ്റ്റി സൂചിക 7527-7761 റേഞ്ചില്‍ കയറി ഇറങ്ങി. മുന്‍ വാരം വ്യക്തമാക്കിയ 7504 ലെ സപ്പോര്‍ട്ട് സൂചിക നിലനിര്‍ത്തി. ഈ വാരം നിഫ്റ്റിക്ക് 7467-7848 ല്‍ തടസ്സങ്ങളുണ്ട്. ഇത് കൈമോശം വന്നാല്‍ സൂചിക 7233 വരെ പരീക്ഷണങ്ങള്‍ നടത്താം. അതേ സമയം മുന്നേറ്റത്തിന് തുനിഞ്ഞാല്‍ നിലവില്‍ 7701-7848 ല്‍ പ്രതിരോധമുണ്ട്. ബോംബെ സൂചിക 25,429 പോയിന്റ് വരെ കയറിയ ശേഷം വില്‍പന സമ്മര്‍ദത്തില്‍ സൂചിക 24,618 ലേക്ക് ഇടിഞ്ഞു. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 24,673 ലാണ്.
സെന്‍സെക്‌സിലെ 30 ഓഹരികളില്‍ 23 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ ഏഴ് ഓഹരികള്‍ കരുത്തു നിലനിര്‍ത്തി. ബേങ്കിങ്, എഫ് എം സി ജി, ഓട്ടോ മൊബൈല്‍, ടെക്‌നോളജി, കണ്‍സ്യുമര്‍ ഗുഡ്‌സ്, റിയാലിറ്റി ഇന്‍ഡക്‌സുകള്‍ ഇടിഞ്ഞു. അതേ സമയം ഹെല്‍ത്ത്‌കെയര്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗങ്ങളില്‍ നിക്ഷേപ താല്‍പര്യം ദൃശ്യമായി. മുന്‍ നിര ഓഹരികളായ എസ് ബി ഐ, ഐ സി ഐ സി ഐ, മാരുതി തുടങ്ങിവയുടെ നിരക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെ താഴ്ന്നു. എച്ച് ഡി എഫ് സി, ഐ റ്റി സി, എല്‍ ആന്‍ഡ് റ്റി, വിപ്രോ, കോള്‍ ഇന്ത്യ, റ്റി സി എസ്, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്സ്, എച്ച് ഡി എഫ് സി ബേങ്ക് എന്നിവക്കും തളര്‍ച്ച.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും നഷടത്തിലാണ്. യൂറോപ്യന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ നേട്ടത്തിലാണ്. അമേരിക്കന്‍ ഇന്‍ഡക്‌സുകള്‍ ചാഞ്ചാടി. ഇന്ത്യന്‍ മാര്‍ക്കറ്റ് രാമനവമി പ്രമാണിച്ച് വ്യാഴാഴ്ചയും അംബേദ്കര്‍ ദിനം മൂലം വെള്ളിയാഴ്ചയും അവധിയാണ്.

---- facebook comment plugin here -----

Latest