മരിച്ചവരില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും

Posted on: April 11, 2016 8:17 am | Last updated: April 11, 2016 at 8:17 am
SHARE

death police officer sajisebastianകൊല്ലം: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും. ജനകൂട്ടത്തെ നിയന്ത്രിക്കാനത്തെിയ കൊല്ലം എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ സജി സെബാസ്റ്റ്യന്‍ (45) ആണ് ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. ഉത്സവത്തിനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിന്. ശനിയാഴ്ച വൈകുന്നേരത്തോടെ സജി ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുവായ ഫാ. ജോസഫ് ജോണാണ് തിരിച്ചറിഞ്ഞത്.
16 വര്‍ഷമായി പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന സജി പരേതനായ സെബാസ്റ്റ്യന്‍ ജൂലിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷെറിന്‍ (അധ്യാപിക), മക്കള്‍: മെറിന്‍, ലിജിയ. ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.