അസമിലും ബംഗാളിലും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Posted on: April 11, 2016 12:20 pm | Last updated: April 11, 2016 at 12:28 pm

assam-elections-pti_650x400_51460356198ഗുവാഹതി/കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അസമിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. അസമിലെ 61 അസംബ്ലി മണ്ഡലങ്ങളിലും ബംഗാളിലെ 31 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

പംശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സിപിഎം-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. ജാമുരിയ, സബാങ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ജാമുരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്ന് പൊലീസ് ഒരു ബാഗ് നിറയെ ബോംബ് കണ്ടെടുത്തിട്ടുണ്ട്.