പരവൂര്‍ ദുരന്തം: എംഎ യൂസഫലിയും രവിപിള്ളയും സഹായം പ്രഖ്യാപിച്ചു

Posted on: April 10, 2016 7:28 pm | Last updated: April 10, 2016 at 9:58 pm

ma-yusuf-ali-and-ravi-pillaദുബൈ: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിരയായവര്‍ക്ക് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും സഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് യൂസഫലി പ്രഖ്യാപിച്ചത്. മരിച്ചവര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയുമാണ് രവിപിള്ള പ്രഖ്യാപിച്ചത്.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 350ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.