Connect with us

National

ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം: രണ്ട് മരണം

Published

|

Last Updated

ഇസ്ലാമാബാദ്: ഉത്തരേന്ത്യയിലും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുമുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലാണ് രണ്ടുപേര്‍ മരിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഉണ്ടായത്. പാകിസ്താനിലും ഹിന്ദുക്കുഷ് മേഖലയിലെ അഫ്ഗാനിസ്താന്‍ താജികിസ്താന്‍ അതിര്‍ത്തിയിലുമാണ് ഭൂചലനമുണ്ടായത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 282 കിമി അകലെയായിരുന്നു പ്രഭവ കേന്ദ്രം.

ഇതിന്റെ ആഘാതം 200 കി.മി ദൂരം വരെ അനുഭവപ്പെട്ടു. വൈകിട്ട് 3: 58ന് ആരംഭിച്ച ഭൂചലനം മിനിറ്റുകള്‍ നീണ്ടു നിന്നു. ന്യൂഡല്‍ഹിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും തുടര്‍ ചലനങ്ങളുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസ് നിര്‍ത്തി വെച്ചു. ഇന്ത്യയില്‍ ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

---- facebook comment plugin here -----

Latest