Connect with us

Gulf

കൊല്ലം വെടിക്കെട്ട് ദുരന്തം; വ്യാപക അനുശോചനം, സഹായം

Published

|

Last Updated

ദുബൈ: കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തില്‍ യു എ ഇയില്‍ നിന്ന് അനുശോചന പ്രവാഹവും സാമ്പത്തിക സഹായവും. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും. തുക കൊല്ലം ജില്ലാ കലക്ടറെ ഏല്‍പിക്കും.

ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ളയും സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കുക. ദുരന്ത സ്ഥലത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ വിത സഹായവും നല്‍കുമെന്നും രവി പിള്ള അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് യൂസുഫലിയും രവി പിള്ളയും അനുശോചനം അറിയിച്ചു. ഗള്‍ഫിലുള്ള കൊല്ലം സ്വദേശികളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ദുരന്തത്തില്‍ ഉള്‍പെട്ടതായാണ് വിവരം. ഗള്‍ഫ് മേഖലയില്‍ വ്യാപക ദുഃഖമാണ് ഉളവായത്.

Latest