കൊല്ലം വെടിക്കെട്ട് ദുരന്തം:ക്ഷേത്രഭാരവാഹികള്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുത്തു

Posted on: April 10, 2016 12:47 pm | Last updated: April 10, 2016 at 10:02 pm
SHARE

kollam fireകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസ് കരാറുകാര്‍ക്കും ക്ഷേത്രഭാരവാഹികള്‍ക്കുമെതിരെ കേസടെത്തു .സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരവും മനഃ പൂര്‍വ്വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേരാണ് വെടിക്കെട്ടിന് കരാറ് ഏറ്റെടുത്തിരുന്നത്. കരാറുകാരില്‍ ഒരാളായ കഴക്കൂട്ടം ശാന്തിനിവാസില്‍ ഉമേഷ് കുമാറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 7 ചാക്ക് മാലപ്പടക്കവും ഒരു ചാക്ക് പടക്കവും പിടിച്ചെടുത്തു. ഉമേഷ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ ഫയര്‍ഫോഴ്‌സും കേസെടുത്തിട്ടുണ്ട്. .അതേസമയം, വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടില്ലെന്ന് സംഭവസ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here