വെടിക്കെട്ടപകടം: രക്തദാനത്തിനെത്തിയത് ആയിരങ്ങള്‍

Posted on: April 10, 2016 6:10 pm | Last updated: April 10, 2016 at 10:51 pm
SHARE

blood queueതിരുവനന്തപുരം: വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തദാനം ചെയ്യുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത് ആയിരങ്ങള്‍. പരിക്കേറ്റവര്‍ക്ക് എല്ലാ ഗ്രൂപ്പിലും പെട്ട രക്തം ആവശ്യമുണ്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെ ആളുകള്‍ കൂട്ടമായി ആശുപത്രിയിലെത്തുകയായിരുന്നു. വന്നവരില്‍ ഏകദേശം 1500 പേരില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ബാക്കിയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ച് മടക്കി അയക്കുകയായിരുന്നു.

പരുക്കേറ്റ് രക്തം വാര്‍ന്നുപോയവര്‍ക്കും ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കുമാണ് അടിയന്തരമായി രക്തം വേണ്ടിയിരുന്നത്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് പ്ലാസ്മ ആവശ്യമായി വരുമെന്നതിനാല്‍ വരും ദിവസങ്ങളിലും രക്തം വേണ്ടിവരും. അതിനാലാണ് രക്തദാനത്തിനെത്തിയവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here