മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികള്‍ക്ക് സ്വീകരണം ഇന്ന്

Posted on: April 10, 2016 12:44 am | Last updated: April 10, 2016 at 12:44 am

കൊച്ചി: മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ കരിമുകള്‍ മമ്പഉല്‍ ഉലൂമിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് വ്യക്തിത്വ വികസന വിജ്ഞാന പ്രഭാഷണവും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികള്‍ക്ക് സ്വീകരണവും നടക്കും. കരിമുകള്‍ മമ്പ ഉല്‍ ഉലൂമില്‍ നടക്കുന്ന പ്രഭാഷണത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈലത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ മന്ത്രി അല്‍ഹാജ് ടി എച്ച് മുസ്തഫ എന്നിവരെ അനുമോദിക്കും.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഹൈദറോസ് മുസ്‌ലിയാര്‍ കൊല്ലം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മമ്പഅ് ജുമഅ മസ്ജിദ് പ്രസിഡന്റ് ശരീഫ് ഹാജി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സി ടി ഹാഷിം തങ്ങള്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, നസ്‌റുദ്ദീന്‍ ദാരിമി തൃശൂര്‍, ഹനീഫാ മൗലവി ആലപ്പുഴ, അബ്ദുല്‍ റസാഖ് സഖാഫി പള്ളിക്കര, അഡ്വ. ഫൈസല്‍ കളമശ്ശേരി പ്രസംഗിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന വ്യക്തിത്വ വികസന പ്രഭാഷണത്തില്‍ ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ കേരളാ ഹൈക്കോടതി ജസ്റ്റിസ് അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യും. എന്‍ ജഹാംഗീര്‍ , കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികളായ കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മദനി, വി എച്ച് അലി ദാരിമി, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. എ ബി അലിയാര്‍, മുഹമ്മദ് ബഷീര്‍ ഹാജി മൂവാറ്റുപുഴ, എ അഹമ്മദ്കുട്ടി ഹാജി, പി കെ എ കരീം ഹാജി, സി എ ഹൈദറോസ് ഹാജി, അഡ്വ. സി എ മജീദ്, ഖാദര്‍ കുഞ്ഞ് ഹാജി മുട്ടം, അബ്ദുല്‍ കരീം ഹാജി കൈതപ്പാടത്ത്, ടി എസ് അബ്ദുല്‍ ഖാദര്‍ ഹാജി, എം എം അബ്ദുല്‍ കരീം ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കും.