മര്‍കസ് ഗ്രീന്‍വാലി വാര്‍ഷികം തുടങ്ങി

Posted on: April 10, 2016 12:42 am | Last updated: April 10, 2016 at 12:43 am
SHARE

മുക്കം: കാരന്തൂര്‍ മര്‍കസിന് കീഴില്‍ മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ ഇരുപതാം വാര്‍ഷികം തുടങ്ങി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് അംഗങ്ങളുടെയും തകാഫുല്‍ സ്‌പോണ്‍സര്‍മാരുടെയും പ്രവാസികളുടെയും കുടുംബ സംഗമം നടന്നു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ കെ അഹ് മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ‘ധാര്‍മിക കുടുംബം’ എന്ന വിഷയത്തില്‍ മര്‍സൂഖ് സഅദിയും ‘ഇസ്‌ലാം ദിനരാത്രങ്ങളില്‍’ എന്ന വിഷയത്തില്‍ അബൂബക്കര്‍ സഖാഫി വെണ്ണക്കോടും ക്ലാസെടുത്തു.
മര്‍കസ് ജീവനക്കാരുടെ കുടുംബ സമേതമുള്ള സന്ദര്‍ശനവും സംഗമവും നടന്നു. സംഗമം മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു വി പി എം ഫൈസി വില്യാപ്പള്ളി, അമീര്‍ ഹസന്‍, പി സി ഇബ്‌റാഹിം മാസ്റ്റര്‍, ദുല്‍ഫുഖാര്‍ സഖാഫി, കെ കെ അബൂബക്കര്‍ ഹാജി, ഉനൈസ് മുഹമ്മദ്, മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.
ഇന്ന് മെഡിക്കല്‍ ക്യാമ്പ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ. വിനോദ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ ‘നാട്ടുകൂട്ടം’ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളോടെ സമ്മേളനം ഈ മാസം17ന് സമ്പിക്കും.