Connect with us

Kerala

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കിതാ ഇലക്ഷന്‍ നൗ

Published

|

Last Updated

തിരൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം ലളിതമായി അവതരിപ്പിച്ച ഇലക്ഷന്‍ നൗ എന്ന തിരഞ്ഞെടുപ്പ് ആപ്ലികേഷന് ലോകമെങ്ങും സ്വീകര്യത. എസ് എസ് എഫ് പ്രവര്‍ത്തകനായ യുവ എന്‍ജിനീയറുടെ ആശയങ്ങളാണ് ആപ്ലിക്കേഷനായി രൂപാന്തരപ്പെട്ടത്. കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഏതു സംശയത്തിനും ഇനി ഉത്തരങ്ങള്‍ ഈ ആപ്പില്‍ നിന്നും ലഭ്യമാകും. ഇ എം എസ് മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ ഇലക്ഷന്‍ നൗ മൊബൈല്‍ ആപ്പിലൂടെ അറിയാം. വിധി എഴുതും മുമ്പേ വിരല്‍ത്തുമ്പിലറിയൂ..എന്നാണ് ആപ്പിന്റെ ക്യാപ്ഷന്‍. തിരഞ്ഞടുപ്പ് വാര്‍ത്തകള്‍, പഴയകാല ചരിത്രം, 1957 മുതലുള്ള തിരഞ്ഞെടുപ്പുകള്‍, മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍ തുടങ്ങി വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാനും ബൂത്ത് കണ്ടെത്താനും പുതിയ വോട്ടര്‍ ഐ ഡിക്ക് അപേക്ഷിക്കാനുമുള്ള സംവിധാനം വരെ ആപ്പിലുണ്ട്. കക്ഷി, പാര്‍ട്ടി, മണ്ഡലങ്ങള്‍ തിരിച്ചുള്ള തത്സമയ റിസള്‍ട്ടുകളും മൊബൈല്‍ ആപ്പിലൂടെ അറിയാനാകും.
തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മുതല്‍ പഴയകാല തെരഞ്ഞെടുപ്പ് ചരിത്രം വരെ ഉള്‍കൊള്ളുന്ന ആദ്യത്തെ സമ്പൂര്‍ണ മൊബൈല്‍ ആപ്ലികേഷന് കൂടിയാണ് സുഹൈല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പട്ടാമ്പി പരതൂര്‍ കൊടിക്കുന്ന് സ്വദേശികളായ കുഞ്ഞാപ്പ മുസ്‌ലിയാര്‍, സുഹറ ദമ്പതികളുടെ മകനാണ് സുഹൈല്‍. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്‍ഫിഞ്ച് സോഫ്റ്റ് വെയര്‍ കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് സുഹൈല്‍. മലയാളി സഹപ്രവര്‍ത്തകരുടെ സഹോയത്തോടെയാണ് നൂതന ആപ്ലിക്കേഷന്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണ സ്വദേശികളായ ആസിഫ്, സംഗീത, ശ്രീജിത്, രാഹുല്‍, ജോസഫ് മുവാറ്റുപുഴ, നിജേഷ് വൈക്കം എന്നിവരാണ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പനക്ക് സുഹൈലിനെ സഹായിച്ചത്. ഇലക്ഷന്‍ നൗ ലഭിക്കാന്‍ https://goo.gl/I9XuKU എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
പ്ലേ സ്റ്റോാറില്‍ പോയി Election Now എന്ന് സെര്‍ച്ച് ചെയ്തും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Latest