പുതിയ ഓട്ടോമാറ്റിക് വകഭേദവുമായി ബലേനോ

Posted on: April 9, 2016 9:01 pm | Last updated: April 9, 2016 at 9:01 pm
SHARE

balenoബലേനോയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദം മാരുതി സുസൂക്കി പുറത്തിറക്കി. ഇതുവരെ ഡെല്‍റ്റ വകഭേദത്തില്‍ മാത്രം ലഭ്യമായിരുന്ന ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇനി മുതല്‍ സീറ്റ വകഭേദത്തിലും ലഭിക്കും.

ഡെല്‍റ്റക്ക് മുകളിലുള്ള വേരിയന്റാണ് സീറ്റ. അലോയ് വീലുകള്‍, ഫോഗ് ലാംപുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീല്‍, ഡേ നൈറ്റ് റിയര്‍ വ്യൂ മിറര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടന്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്പീഡോമീറ്റര്‍ ഡിസ്‌പ്ലേ, ക്രോം ഡോര്‍ ഹാന്‍ഡില്‍ എന്നീ ഫീച്ചറുകള്‍ പുതിയ വേരിയന്റിന് അധികമായുണ്ട്.

പുതിയ മോഡലിന് 7.47 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.