Connect with us

International

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ തയാറാണെന്ന് ഇറാന്‍

Published

|

Last Updated

തെഹ്‌റാന്‍: ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ തയാറാണെന്ന് ഇറാന്‍. നിലവില്‍ ഇറാന്‍ മൂന്നരലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിദേശ രാജ്യങ്ങളുടെ ഉപരോധം അവസാനിച്ചതിനാല്‍ എണ്ണ കയറ്റുമതി ഇനിയും വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബൈസാന്‍ സങ്കാന പറഞ്ഞു. തെഹ്‌റാനില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

പെട്രോളിയം, പ്രകൃതി വാതകം, പെട്രോകെമിക്കല്‍ രംഗങ്ങളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. അതേസമയം ഇത് സംബന്ധിച്ച കരാറുകളില്‍ ഒപ്പിട്ടില്ല. ഈ രംഗങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ തയാറാണെന്നും എന്നാല്‍ കരാറില്‍ എത്തുന്നത് ദുഷ്‌കരമാണെന്നും അതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും ബെസാന്‍ സങ്കാന പറഞ്ഞു.

---- facebook comment plugin here -----

Latest