ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Posted on: April 9, 2016 8:01 pm | Last updated: April 9, 2016 at 8:01 pm
SHARE

trinamool-leaders-killed-bengal-police-stationകൊല്‍ക്കത്ത: രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. വെസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയായ ജോയ്‌ദേബ് ജാന (30) ആണ് കൊല്ലപ്പെട്ടത്. മുന്‍ പിസിസി അധ്യക്ഷന്‍ മാനസ് ഭുനിയയും അദ്ദേഹത്തിന്റെ സഹോദരന്‍ ബികാസുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. പ്രശ്‌നത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

പാര്‍ട്ടി റാലി കഴിഞ്ഞ് വരികയായിരുന്ന ജാനയെ ഒരു സംഘം മുളവടിയും ഇരുമ്പ് ദണ്ഡുകളുമായി അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടു.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. തങ്ങളുടെ പ്രവര്‍ത്തകരാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here