എസി ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

Posted on: April 9, 2016 12:55 pm | Last updated: April 9, 2016 at 5:55 pm

killഅങ്കമാലി: എസി പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്തി. കുറുകുറ്റിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുറുകുറ്റി പൈനാടത്ത് നടുവിലെ പോളിനെ(85)പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ മേരി(74) മകന്‍ തോമസ്(54) എന്നിവരാണ് മരിച്ചത്.
വീട്ടിലെ എസി പ്രവര്‍ത്തിപ്പിക്കുന്നതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ കൂടിയിരുന്നു. എസി പ്രവര്‍ത്തിപ്പിക്കരുതെന്ന് പോള്‍ ഭാര്യയോടും മകനോടും പറഞ്ഞെങ്കിലും ചൂട് കാരണം അവര്‍ എസി ഓണ്‍ ചെയ്തു. ഇതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ്
പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പോള്‍ തന്നെ ബന്ധുക്കളെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ സമീപത്തുള്ള ജാതി മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍. തോമസ് ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു.